അജാനൂര്‍ (www.evisonnews.co): ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയം ഉയര്‍ത്തി പിടിച്ചിച്ച് അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടപ്പിക്കുന്ന ദ്വിദിന സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിന്റെ വിളംബരജാഥാ നാളെ ഉച്ചക്ക് 2.30നു ബാന്റ് മേളത്തിന്റെ അകമ്പടിയോടെ തെക്കേപ്പുറത്തു നിന്നും സമ്മേളന നഗരിയായ മാണിക്കോത്ത് കൊളവയല്‍ കുഞ്ഞാമദ് നഗറിലേക്ക് പുറപ്പെടും. തുടര്‍ന്ന് സമ്മേളന നഗരിയില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഇഖ്ബാല്‍ വെള്ളിക്കോത്ത് പതാക ഉയര്‍ത്തും.
വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന യുവജന സെമിനാര്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷംസുദ്ധീന്‍ കൊളവയലിന്റെ അധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് വിഷയാവതരണം നടത്തും. സെമിനാറില്‍ പങ്കെടുത്ത് യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മവ്വല്‍, ശിവജി വെള്ളിക്കോത്ത്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ് സംസാരിക്കും. നൗഷാദ് എം.പി സ്വാഗതവും നസീം മാണിക്കോത്ത് നന്ദിയും പറയും.
19ന് നാലുമണിക്ക് നടക്കുന്ന പൊതുസമ്മേളനം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഇഖ്ബാല്‍ വെള്ളിക്കോത്തിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഇസ്മായില്‍ വയനാട് മുഖ്യപ്രഭാഷണവും അന്‍വര്‍ സാദാത്ത് പാലക്കാട് പ്രമേയ പ്രഭാഷണവും നടത്തും. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്റഫ് എടനീര്‍ മുഖ്യാതിഥിയായിരിക്കും.
പരിപാടിയില്‍ മുസ്ലിം ലീഗിലേക്ക് കടന്നുവന്ന ലത്തീഫ് കൊത്തിക്കാലിനെ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഹാരാര്‍പ്പണം നടത്തും. ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ. മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുബാറക് ഹസൈനാര്‍ ഹാജി ഹാരാര്‍പ്പണം നടത്തും. സമ്മേളനത്തില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും. നദീര്‍ കൊത്തിക്കാല്‍ സ്വാഗതവും നൗഷാദ് എം.പി നന്ദിയും പറയും. മുഴുവന്‍ പരിപാടികളിലും എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് ഇഖ്ബാല്‍ വെള്ളിക്കോത്ത്, ജനറല്‍ സെക്രട്ടറി നദീര്‍ കൊത്തിക്കാല്‍ അറിയിച്ചു.
Post a Comment
0 Comments