Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനം ഏപ്രിലില്‍


കാസര്‍കോട് (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനം ഏപ്രിലില്‍ നടത്താന്‍ മുനിസിപ്പല്‍ പ്രവര്‍ത്തക സമിതി, ശാഖാ പ്രസിഡന്റ്- ജനറല്‍ സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു. ജനുവരി മാസത്തില്‍ എല്ലാ ശാഖകളിലും കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. അജ്മല്‍ തളങ്കര അധ്യക്ഷതയില്‍ അഷ്റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. സഹീര്‍ ആസിഫ്, അബ്ദുല്‍ റഹിമാന്‍ തൊട്ടാന്‍, നൗഫല്‍ തായല്‍, ജലീല്‍ അണങ്ങൂര്‍, റഷീദ് ഗസ്സാലിനഗര്‍, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, മുസ്താക്ക് ചേരങ്കൈ, മുജീബ് തായലങ്ങാടി, അസ്ലം അടുക്കത്ത്ബയല്‍, അന്‍സാരി, ഷാന്‍ഫര്‍, അനസ് കണ്ടതില്‍,സിദ്ദിഖ് ചക്കര,സഹദ് ബാങ്കോട്, ഹബീബ് ടി.കെ, ഫിറോസ് അടുക്കത്ത്ബയല്‍, ഷംസുദീന്‍ ഫോര്‍ട്ട് റോഡ്, സുബൈര്‍ യുഎ, എന്‍.എം സിദ്ദീഖ്, മുനീര്‍ പടുപ്പില്‍, അബ്ദുല്‍ റഹിമാന്‍ ബികെ, അമീന്‍ തെരുവത്ത്, ഹാഷിം ബിലാത്തി, ഹാരിസ് ചാല, നവാസ് ബാങ്കോട്, ജുനൈദ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad