Type Here to Get Search Results !

Bottom Ad

മുത്തലാഖ് ബില്‍: വിട്ടുവീഴ്ചക്ക് തയാറായി കേന്ദ്രം


ന്യൂഡല്‍ഹി (www.evisionnews.co): മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭ പരിഗണിക്കാനിരിക്കെ വിട്ടുവീഴ്ചയുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിപക്ഷം മുന്നോട്ടുവച്ച ഭേദഗതികളും സിലക്ട് കമ്മിറ്റിക്കു വിടുന്ന കാര്യവും പരിഗണിക്കും. പരിഗണനയ്ക്കായി ബില്‍ സിലക്ട് കമ്മിറ്റിക്കു വിടുന്നതിനോടു കേന്ദ്രസര്‍ക്കാരിനു യോജിപ്പില്ല. എന്നാല്‍ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.

ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്‍ വ്യാഴാഴ്ചയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി ബില്‍ അന്നുതന്നെ പാസാക്കി. ലോക്‌സഭ പാസാക്കി ബില്‍ അതുപോലെ തന്നെ പാസാക്കുകയെന്നത് രാജ്യസഭയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത കേന്ദ്രസര്‍ക്കാരിന് വലിയ കടമ്പയാണ്. പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി.

മുത്തലാഖ് നിരോധനത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും മുത്തലാഖ് ജാമ്യമില്ലാ കുറ്റമാക്കുന്നതിനോടാണു കോണ്‍ഗ്രസിനു വിയോജിപ്പ്. ബില്ലിനെ എതിര്‍ക്കുന്ന മുസ്ലിം ലീഗും ബിജെഡിയും ലോക്‌സഭയില്‍ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad