കാസർകോട്: (www.evisionnews.co)പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ മുസ് ലിം ലീഗിനെ ശക്തിപ്പെടുത്താനം വളർത്താനും പരിശ്രമിച്ച സയ്യിദ് അബ്ദുൽ റഹ് മാൻ ബാഫഖി തങ്ങളുടെ ജീവിതം യുവതലമുറ മാതൃകയാക്കണമെന്ന് ബാഫഖി തങ്ങളുടെ പുത്രൻ സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ പറഞ്ഞു.
കച്ചവടത്തോടൊപ്പം മുസ് ലിം ലീഗിന്റെയും സമുദായത്തിന്റെയും കാര്യങ്ങൾ നോക്കിയ അദ്ദേഹം പാവപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് അവരുടെ വിഷമങ്ങൾ മനസ്സിലാക്കി സഹായിക്കാൻ മുന്നോട്ട് വന്നിരുന്നു. കേരളീയ മുസ്ലിംസമൂഹം ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖ സൗകര്യങ്ങൾക്കും വേണ്ടി പ്രവർത്തിച്ചത് ബാഫഖി തങ്ങളായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തി വച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ജനാധിപത്യ മതേതര കൂട്ടായ്മ യാഥാർത്തികമാക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചത് ബാഫഖി തങ്ങളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സയ്യിദ് അബ്ദുൽ റഹ് മാൻ ബാഫഖി തങ്ങൾ, ഹമീദലി ഷംനാട്, കെ.എസ് അബ്ദുള്ള, ഗോൾഡൻ അബ്ദുൽ ഖാദർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് എം.സി ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ സ്വാഗതം പറഞ്ഞു. മുൻമന്ത്രിചെർക്കളം അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി
മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.പി. കുഞ്ഞഹമ്മദ് ബാഫഖി തങ്ങൾ അനുസ്മരണവും എൻ.എ. നെല്ലിക്കുന്ന് എം.എൽ. എ. ഹമീദലി ഷംനാട് അനുസ്മരണവും, കാസർകോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി കെ.എസ്. അബ്ദുല്ല അനുസ്മരണവും മുസ്ലിം ലീഗ് ജില്ലാ വൈപ്രസി ഡണ്ട് പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ ഗോൾഡൻ അബ്ദുൽ ഖാദർ അനുസ്മരണവും നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, പി.ബി.അബ്ദുൽ റസാഖ് എം.എൽ.എ, ടി.ഇ. അബ്ദുല്ല, എസ്.എ.എം. ബഷീർ, വി.കെ.പി. ഹമീദലി, കെ.സ് .അൻവർ സാദത്ത്, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി വി.കെ.ബാവ, പി.എം.മുനീർ ഹാജി, മൂസ ബി. ചെർക്കള, , ടി.എ.മൂസ, എ എം.കടവത്ത്, കെ.ഇ.എ ബക്കർ, എം.പി.ജാഫർ കെ.എം.ശംസുദ്ദീൻ ഹാജി, എം.അബ്ബാസ്, കെ.അബ്ദുള്ള കുഞ്ഞി, എ.ബി.ഷാഫി, എം.ടി.പി.കരീം, എ.കെ.എം.അഷ്റഫ്,അഷ്റഫ് ഇടനീർ, ടി.ഡി.കബീർ, ഹാഷിം ബംബ്രാണി,
ആബിദ് ആറങ്ങാടി, സി.ഐ.എ.ഹമീദ്, ഹംസ തൊട്ടി, എ.പി.ഉമ്മർ ,അഹമ്മദ് ഹാജി, ഷരീഫ് കൊടവഞ്ചി എന്നിവർ പ്രസംഗിച്ചു.
Post a Comment
0 Comments