Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് എസ്.പി.ഓഫീസ് ധർണ്ണ 10 ന്


കാസർകോട്: (www.evisionnews.co)ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിച്ച് അനധികൃതവും, അശാസ്ത്രീയ പരവുമായി വാഹനങ്ങൾ പരിശോധിച്ച് വാഹനയാത്രക്കാരെ ഭയപ്പാടിലും ദുരിതത്തിലുമാക്കുന്ന പോലീസിന്റെ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് ജനുവരി 10 ന് രാവിലെ 10 മണിക്ക് കാസർകോട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് ചീഫ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തും.  കാസർകോട് നിയോജക മണ്ഡലം മുസ്ലിം ലീഗ് നേതൃ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
വാഹന പരിശോധന നടത്തുന്നതിന് സർക്കാർ നിഷ്കർഷി ച്ച മാർഗ്ഗ നിർദ്ദേശത്തിന് വിഭിന്നമായി വളവിലും അപകട സാധ്യക കൂടിയ മേഖലയിലുംപതിയിരുന്ന് മോട്ടോർ ബൈക്കിൽ പോലും എത്തിയാണ് വാഹന പരിശോധന നടത്തുന്നത്.വാഹന പരിശോധന നടത്താൻ അധികാരമില്ലാത്ത എ.ആർ.ക്യാമ്പിലെ പോലീസുകാരും, ഹോം ഗാർഡുമാരും, ദിവസ വേതനക്കാരായ സ്പെഷ്യൽ പോലീസും നടത്തുന്ന ഇത്തരം പരിശോധനകളും, കസ്റ്റഡിയിലെടുക്കുന്നതും പോലീസ് സേനക്ക് തന്നെ അപമാനകരമാണ്.
നടുറോട്ടിലെ വാഹന പരിശോധനക്കിടെ പിറകിൽ മറ്റൊരു വാഹനമിടിച്ച് കൊല്ലമ്പാടിയിലെ സുഹൈൽ എന്ന വിദ്യാർത്ഥി മരണപ്പെടാനിടനവന്ന സംഭവം പോലീസിന്റെ അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണ്.
പോലീസിന്റെ ഭീഷണിയും ഭീതിപ്പെടുത്തലും, സഹികെട്ട വാഹന പരിശോധനയും കാരണം പുതുവർഷാരംഭത്തിൽപോലും അപ്രഖ്യാപിത കർഫ്യൂ പ്രതീതിയാണ് കാസർകോട്ടെ ജനങ്ങൾക്ക് സമ്മാനിച്ചതെന്നും, പുതുവർഷം ആഘോഷിക്കാത്ത ഏക പട്ടണമാക്കി കാസർകോടിനെ മാറ്റിയതിന്റെ ഉത്തരവാദിത്വം പോലീസിനാണെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡണ്ട് എ.എം.കടവത്ത് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ചെർക്കള സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ,എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, മാഹിൻ കേളോട്ട്,സി.ബി.അബ്ദുള്ള ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം.ഇഖ്ബാൽ, ഇ.അബൂബക്കർ ഹാജി, ബി കെ അബ്ദുസമദ്, ഹാരിസ് ചൂരി, ബദ്റുദ്ദീൻ താഷിം, കെ.എ.അബ്ദുള്ള കുഞ്ഞി, പി.ഡി.എ റഹ്മാൻ, സി.അബ്ബാസ് ഹാജി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, ഖാലിദ് പച്ചക്കാട്, സഹീർ ആസിഫ്, മുത്തലിബ് പാറക്കെട്ട്, റഷീദ് ബെളിഞ്ചം, ഇ ആർ.ഹമീദ് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad