ദുബൈ: (www.evisionnews.co)ഫെബ്രുവരിയിൽ നടക്കുന്ന മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തിലുള്ള മലയോര മേഖല സമ്മേളനത്തിന്റെ ഭാഗമായി യു.എ.ഇ കുംബടാജെ പഞ്ചായത്ത് കെ.എം.സി.സി കോർഡിനേഷൻ കമ്മിറ്റി ഒരുക്കുന്ന കെ.എം.സി.സി കുംബടാജെ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റിലേക്കുള്ള സെലക്ഷൻ സംഗമം ദുബൈ ദേരയിൽ നടക്കും.യു.എ.ഇ കെ.എം.സി.സി കുംബടാജെ പഞ്ചായത്ത് പ്രസിഡണ്ട് റസ്സാഖ് ചെറൂണി ഉദ്ഘാടനം ചെയ്യും. ദുബൈ കെ.എം.സി.സി കുംബടാജെ പഞ്ചായത്ത് ട്രഷറർ അബ്ദുല്ല ബെളിഞ്ചം അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ നൂറോളം വരുന്ന താരങ്ങളെ സെലക്ഷനിലൂടെ തെരഞ്ഞെടുക്കും. ദുബൈ കെ.എം.സി.സി പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണോദ്ഘാടനവും നടക്കും.
അജ്മാനിൽ വെച്ച് നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന് മുന്നോടിയായി നടക്കുന്ന സെലക്ഷൻ സംഗമത്തിൽ മുഴുവൻ പ്രവർത്തകരും സംബന്ധിക്കണമെന്ന് ഭാരവാഹികളായ പ്രസിഡണ്ട് റസ്സാഖ് ഹാജി
ജന.സെക്രട്ടറി ഷാഫി മാർപ്പനടുക്ക,ട്രഷറർ ഇ.കെ മുഹമ്മദ് ഹാജി, അറിയിച്ചു
Post a Comment
0 Comments