Type Here to Get Search Results !

Bottom Ad

കാസർകോട്ടെ അപ്രഖ്യാപിത പോലീസ് രാജ് അവസാനിപ്പിക്കുക: മുസ്ലിം യൂത്ത് ലീഗ്


മേൽപമ്പ്:(www.evisionnews.co)ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യ പോലും തടസ്സപ്പെടുത്തുന്ന രീതിയിൽ കാസർകോട്  പോലീസിന്റെ അപ്രഖ്യാപിത പോലീസ്  രാജ് അവസാനിപ്പി ക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്  ചെമ്മനാട്  പഞ്ചായത്ത് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.സഞ്ചാര സ്വതന്ത്ര്യം എന്നത് ഭരണഘടനയിലെ മൗലീകാ വകാശമാണ്. മൗലീക  അവകാശ ലംഘനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊല്ലം പാടിയിലെ സുഹൈൽ എന്ന വിദ്യാർത്ഥിയെ ഒരു കാരണവുമില്ലാതെ പോലിസ് വഴിയിൽ തടഞ്ഞ് നിർത്തിയതും മരണത്തിന് ഇടയാക്കിയതും. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തെ നാണിപ്പിക്കുന്ന രീതിയിലാണ് പോലീസ് പെരുമാറുന്നത്. ഇത് അവസാനിപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്നും  യോഗം മുന്നറിയിപ്പ് നൽകി.പ്രസിഡണ്ട് ആഷിഫ് മാളികെ അദ്ധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡണ്ട് അഷ്റഫ് ഇടനീർ ഉദ് ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ടി ഡി കബീർ തെക്കിൽ,മണ്ഡലം ജനറൽ സെക്രട്ടറി റഊഫ് ബായിക്കര, അസ്ലം ജീഴൂർ, മജീദ് ബെണ്ടിച്ചാൽ, മൊയ്തു തൈര, അബൂബക്കർ കീഴൂർ, അഷ്റഫ് സി എം, ജംഷി ചെമ്പരിക്ക, സുൽത്താൻ ഒരവങ്കര, സർവാനി തെക്കിൽ, നിയാസ് ദേളി, ഷരീഫ് തായത്തൊടി എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.ജനറൽ സെക്രട്ടറി അബ്ദുല്ല ഒരവങ്കര സ്വാഗതവും ട്രഷറർ സുലുവാൻ  ചെമ്മനാട്  നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad