Type Here to Get Search Results !

Bottom Ad

മനുഷ്യജീവൻ അപഹരിക്കുന്ന വാഹന പരിശോധന ജനാധിപത്യരാജ്യത്തിന് അപമാനം ;മുസ്ലിം ലീഗ്

കാസർകോട്:(www.evisionnews.co)കാസർകോട്ടും ചുറ്റുവട്ടങ്ങളിലും വാഹന പരിശോധനയുടെ പേരിൽ പോലീസ് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും, സുരക്ഷിതത്വത്തെയും ഹനിക്കുകയാണെന്ന് മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി.അപകടങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിന് പോലീസ് വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന വാഹന പരിശോധനക്ക് മുസ്ലിം ലീഗ്എതിരല്ല.എന്നാൽ ഉത്തരവാദപ്പെട്ടവരല്ലാതെ മോട്ടോർ സൈക്കിളിൽ പോലും എത്തി നടുറോട്ടിലും ,അപകട സാധ്യത കൂടിയ മേഖലകളിലും പതിയിരുന്ന് വാഹനം തടഞ്ഞു നിർത്തി സ്ത്രീ യാത്രക്കാരുടെ മുമ്പിൽ വെച്ച് പോലും അസഭ്യം പറഞ്ഞും,ഭീഷണിപ്പെടുത്തിയും ഭീതിസൃഷ്ടിക്കുന്ന ചില പോലീസുകാരുടെ നടപടിജനാധിപത്യരാജ്യത്തിന് അപമാനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പോലീസ് നടത്തിയ നിരുത്തരവാദപരമായ വാഹന പരിശോധന മൂലമാണ്കൊല്ലമ്പാടിയിലെ  സുഹൈൽ എന്ന വിദ്യാർത്ഥി ദാരുണമായി മരണപ്പെടാൻ ഇടവന്നത്.സംഭവത്തിൽ കുറ്റക്കാരായപോലീസുകാർക്കെതിരെ നടപടിസ്വീകരിക്കണമെന്നും അനധികൃത വാഹന പരിശോധന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും, സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടുന്നതിനും ജനുവരി 25 മുതൽ മാർച്ച് 10 വരെ വാർഡുതല സംഗമങ്ങളും, മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും സംഘടിപ്പിക്കും .പ്രസിഡണ്ട് എ.എം.കടവത്ത് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി സ്വാഗതം പറഞ്ഞു.
സി.ടി.അഹമ്മദ് അലി, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, പി.എം മുനീർ ഹാജി, മൂസ ബി ചെർക്കള,മാഹിൻ കേളോട്ട്, സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാൽ, പി.അബ്ദുൾ റഹിമാൻ ഹാജി, ഇ.അബൂബക്കർ ഹാജി, അഡ്വ: വി.എം മുനീർ, ബി.കെ.അബ്ദുസമദ്, പി.ഡി.എ റഹ്മാൻ, കെ.ബി. കുഞ്ഞാമു,കെ.എ.അബ്ദുല്ലക്കുഞ്ഞി, ഹാരിസ് ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, ബദു റുദ്ധീൻ താഷിം, അൻവർ ഓസോൺ, കെ.ശാഫി ഹാജി, അബ്ബാസ് ഹാജി മുള്ളേരിയ,എം.അബൂബക്കർ,അലി തുപ്പക്കൽ, ശംസുദ്ധീൻ കിന്നിംഗാർ, കാലിദ് പച്ചക്കാട്, സിദ്ധീഖ് സന്തോഷ് നഗർ, ഇഖ്ബാൽ ചൂരി, ഇ.ആർ ഹമീദ്, മുത്തലിബ് പാറകെട്ട്,മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഇ.അബ്ദുൾ റഹിമാൻ കുഞ്ഞി മാസ്റ്റർ, സി.എ.അബ്ദുല്ല കുഞ്ഞി, ടി.ഇ മുഖ്താർ, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഇ.എ അബ്ദുൽ ജലീൽ, എസ്.പി സലാഹുദ്ധീൻ, ബി.എ.അബ്ബാസ് ഹാജി, യു.സഹദ് ഹാജി, അബ്ദുല്ല ചാലക്കര, ഹമീദ് പള്ളത്തടുക്ക, ഹമീദ് പൊസൊളിഗെ ,ഇക്ബാൽ മുള്ളേരിയ,ചർച്ചയിൽ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad