Type Here to Get Search Results !

Bottom Ad

വിവാഹേതര ബന്ധം എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി


മഥുര (www.evisionnews.co): ബന്ധുവുമായുള്ള വിവാഹേതര ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ആറു മക്കളുടെ മാതാവായ മീന ദേവിയാണ് (45) ഭര്‍ത്താവ് പപ്പുവിനെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലുള്ള ദഹറുവ ഗ്രാമത്തിലാണ് സംഭവം. ബന്ധുവമായുള്ള വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്ന് ഭാര്യ പോലീസിനോടു സമ്മതിച്ചു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊല നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് മരണകാരണം വ്യക്തമായത്. കൊലപാതകത്തിനു കാമുകന്റെ സഹായവും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad