കണ്ണൂര്‍: (www.evisionnews.co)കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകൻ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. തലശ്ശേരി കുട്ടിമാക്കൂലില്‍ ആണ് സംഭവം. കുട്ടിമാക്കൂല്‍ ശാന്ത ഭവനില്‍ പച്ച സുധീര്‍ എന്ന സുധീറിനെ(39) ആണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഹാളില്‍ വായില്‍ നിന്ന് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ ആണ് മൃതദേഹം കാണപ്പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായ സഹോദരന്‍ രതീഷ് ജോലി കഴിഞ്ഞ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് സുധീറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സിനിമാ ലൊക്കേഷനുകളിലേക്ക് ഫര്‍ണിച്ചറുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്ന ജോലിയാണ് സുധീര്‍ ചെയ്തിരുന്നത്. മൃതദേഹം ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സുധീര്‍ അവിവാഹിതനാണ്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.
Post a Comment
0 Comments