പെരിയ: (www.evisionnews.co) വീട്ടമ്മയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ തനിച്ച് താമസിക്കുന്ന പെരിയ ആയംമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സ്വര്‍ണവും പണവും നഷ്ട്ടപ്പട്ടതായി സംശയം.
അയല്‍പക്കത്തെ വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പേഴാണ് സുബൈദയെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഉന്നത പോലീസുദ്യോഗസ്ഥരും ബേക്കല്‍ പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments