തൃശൂര്‍: (www.evisionnews.co) മുല്ലപ്പു കിലോഗ്രാമിന് അഞ്ചായിരം രൂപ കടന്നു. സര്‍വകാല റെക്കോര്‍ഡാണിത്. രണ്ടുദിവസം കൊണ്ടാണ് കിലോയ്ക്ക് 1800 രൂപ കൂടിയത്. കഴിഞ്ഞയാഴ്ച 4000 രൂപയിലേക്കു കുത്തിച്ചുയര്‍ന്ന വില പിന്നീടു 3000 രൂപയായിരുന്നു. അതാണ് കഴിഞ്ഞ ദിവസം അതിന്റെ ഇരട്ടിവിലയിലെത്തിയത്.
കടുത്ത മഞ്ഞുവീഴ്ച മൂലം പൂക്കളുടെ വരവു ഗണ്യമായി കുറഞ്ഞതും വിവാഹമുഹൂര്‍ത്തങ്ങള്‍ കൂടുതലായതുമാണു വിലവര്‍ധനയ്ക്കു കാരണമെന്നു കച്ചവടക്കാര്‍ പറയുന്നു. പിച്ചിപ്പൂ വിലയും ഉയര്‍ന്നു. കഴിഞ്ഞ ദിവസം 1250 രൂപയ്ക്കു വിറ്റിരുന്ന ഒരു കിലോ പിച്ചിക്ക് ഇന്നലെ 1600 രൂപയായിരുന്നു വില.
Post a Comment
0 Comments