എതിര്‍ത്തോട് (www.evisionnews.co): എം.എസ്.എഫ് എതിര്‍ത്തോട് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടാമത് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് എക്‌സാം ഫെബ്രുവരി നാലിന് നടത്താന്‍ തീരുമാനിച്ചു. എതിര്‍ത്തോട് നെല്ലിക്കട്ട ശാഖകളിലെ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചാണ് എക്‌സാം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. ജനുവരി 26ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Post a Comment
0 Comments