Type Here to Get Search Results !

Bottom Ad

ജിഷ്ണു പ്രണോയി കേസ്: അന്വേഷണം തെളിയാത്തത് സര്‍ക്കാറും വിദ്യാഭ്യാസകച്ചവടക്കാരും തമ്മിലുള്ള ഒത്തുകളി: എം.എസ്.എഫ്

കാസര്‍കോട് (www.evisionnews.co): ജിഷ്ണു പ്രണോയിയുടെ ദുരുഹ മരണത്തിന് ഒരു വര്‍ഷം തികയുമ്പോഴും മരണത്തിനിടയാക്കിയ സഹചര്യത്തെകുറിച്ച് അന്വേഷണം എങ്ങുമെത്താത്തതിന് പിന്നില്‍ സര്‍ക്കാറും വിദ്യാഭ്യാസ കച്ചവടക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന്് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ജിഷ്ണു പ്രണോയുടെ മരണത്തെ തുടര്‍ന്ന് ജസ്റ്റിസ് കെ.കെ ദിനേശന്‍ കമ്മിഷനെ സര്‍ക്കാര്‍ നിശ്ചയിച്ചെങ്കിലും സ്വാശ്രയ കോളജിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ അവതരിപ്പിച്ചിട്ടും ശുപാര്‍ശകള്‍ അഗീകരിക്കാനുള്ള കാലതാമസം മനേജ്‌മെന്റുകളുടെ അന്യായങ്ങളെ സംരക്ഷിക്കാനുള്ള സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്ക് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, സെക്രട്ടറി ഖാദര്‍ ആലൂര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad