Type Here to Get Search Results !

Bottom Ad

എം .എസ് .എഫ് ലീഡേഴ്‌സ് മീറ്റും അനുമോദനവും നടത്തി


കാസർകോട് :(www.evisionnews.co)എം .എസ് .എഫ്  ജില്ലാ കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ ലീഡേഴ്‌സ് മീറ്റിനോട് അനുബന്ധിച്ച് വാർഷിക കൗൺസിലും ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് സ്വീകരണവും ശിശുദിനത്തിൽ നടത്തിയ നിറക്കൂട്ട് ചിത്ര രചന മത്സരത്തിലെ വിജയകൾക്ക് ക്യാഷ് അവാർഡും ഉപഹാരവും സമർപ്പിച്ചു . മുനിസിപ്പൽ കോൺഫറൻസ്  ഹാളിൽ നടന്ന ചടങ്ങിൽ എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയുടെ അധ്യക്ഷതയിൽ എം എസ് എഫ് സംസ്ഥാന ട്രഷറർ യൂസഫ് വല്ലാഞ്ചിറ  ഉദ് ഘാടനം  ചെയ്തു . ചിത്ര രചന വിജയകളെ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം സി ഖമറുദീൻ അനുമോദിച്ചു. തുടർന്ന് നടന്ന മീറ്റിൽ ബഷീർ വെള്ളിക്കോത്ത് സംഘടന ക്ലാസ് കൈകാര്യം ചെയ്തു . ജില്ലാ ജനറൽ സെക്രട്ടറി സി ഐ ഹമീദ് സ്വാഗതം പറഞ്ഞു . എം .എസ് മുഹമ്മദ് കുഞ്ഞി , മുനീർ ഹാജി ,വി.പി അബ്ദുൾ ഖാദർ ,കെ മുഹമ്മദ് കുഞ്ഞി , അസീസ് മരിക്ക ,അഷ്‌റഫ് എടനീർ ,ഹാഷിം ബംബ്രാണ ,അസീസ് കൊളത്തൂർ ,ഉസാം പള്ളങ്കോട് ,ഇർഷാദ് മൊഗ്രാൽ ,ജാബിർ തങ്കയം ,മുഹമ്മദ് കുഞ്ഞി ഉളുവാർ ,അസറുദീൻ എതിർത്തോട് ,ആസിഫ് ഉപ്പള ,ഖാദർ ആളൂർ ,നഷാത് പരവനടുക്കം ,റമീസ് ആറങ്ങാടി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad