Type Here to Get Search Results !

Bottom Ad

ഉന്നതതല അന്വേഷണം വേണം: എം എസ് എഫ്


കാസർകോട്  :(www.evisionnews.co) കഞ്ചാവ് കടത്തുന്നതിനിടെ കാസർകോട്  ഗവ കോളേജിലെ എസ്.എഫ്.ഐ നേതാവ് പിടിയിലായ സംഭവത്തിൽ  ഉന്നതതല അന്വേഷണം വേണമെന്ന് എം .എസ് .എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി ആവശ്യപ്പെട്ടു.ജില്ലയിലെ കോളേജും സ്കൂളും കേന്ദ്രികരിച്ച് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തുന്ന പ്രധാന കണ്ണിയെയാന്ന് പോലീസ് പിടികൂടിയത് . വിദ്യാർത്ഥികൾക്കിടയിലുള്ള  എസ് .എഫ് ഐയുടെ സ്വാധീനത്തിന്‌  ക്ഷയം സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ കഞ്ചാവും മദ്യവും നൽകി പ്രവർത്തകരെ കൂടെ നിർത്താൻ നോക്കുന്ന നീചമായ പ്രവർത്തി സമൂഹത്തോട് കാണിക്കുന്ന  
തെറ്റാണ്.  വിദ്യാർത്ഥികൾ ഇത്തരം സംഘടന നേതാക്കളുടെ പിറകെ പോകാതിരിക്കാൻ രക്ഷിതാക്കളും അധ്യപകരും ഉണരണമെന്നും ഒരോ ക്യാമ്പസിലെയും  ഹോസ്റ്റൽ മുറി പരിശോധന നടത്തിയാൽ ഇതിന്റെ പിറകിൽ പ്രവർത്തിക്കുന്നവരെ കണ്ടത്താൻ സാധിക്കുമെന്നെ ആബിദ് കൂട്ടി ചേർത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad