Type Here to Get Search Results !

Bottom Ad

മൂസാഷരീഫിന് സ്വീകരണം നല്‍കി


മൊഗ്രാല്‍: ദേശീയ കാര്‍ റാലി ചാമ്പ്യന്‍  പട്ടം അഞ്ചാം തവണയും കരസ്ഥമാക്കി  ചരിത്രത്തിന്റെ താളുകളില്‍ ഒരിക്കല്‍ കൂടി ഇടംപിടിച്ച് നാട്ടില്‍ എത്തിയ മൂസാഷരീഫിന് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ ഉജ്വല സ്വീകരണം നല്‍കി.
കഴിഞ്ഞ 26 വര്‍ഷമായി ദേശീയ-അന്തര്‍ ദേശീയ കാര്‍ റാലി മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച് വരുന്ന മൂസാ ഷരീഫ് കേരള സംസ്ഥാനത്തിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണെന്ന് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് കാസറഗോഡ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്: എന്‍.എ.സുലൈമാന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷക്കീല്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു.മൂസാഷരീഫിന്
മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന് വേണ്ടി എന്‍.എ.സുലൈമാന്‍ ഷാളണിയിച്ചു.ടി.കെ.അന്‍വര്‍ സ്വാഗതം പറഞ്ഞു. അബ്കോ മുഹമ്മദ്, മഹ്മൂദ് സലീം, പി.വി.അന്‍വര്‍ , ഖാദര്‍ മാസ്റ്റര്‍, ഷാജു മിലാനോ , ഷരീഫ്ഗല്ലി, റഫീഖ് അഡ്മിന്‍, ലത്തീഫ് തവക്കല്‍  പ്രസംഗിച്ചു. മൂസാ ഷരീഫ് സ്വീകരണത്തിന് നന്ദി പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad