ന്യൂഡല്‍ഹി : (www.evisionnews.co)പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 600 കോടി വോട്ടര്‍മാര്‍ പരാമര്‍ശത്തെ പരിഹസിച്ച് സോഷ്യല്‍മീഡിയ. രാജ്യത്തെ ജനസംഖ്യയെ കുറിച്ചും വോട്ടര്‍മാരുടെ എണ്ണത്തെക്കുറിച്ചും പ്രാഥമിക പരിജ്ഞാനം പോലുമില്ലാതെ നടത്തിയ പരാമര്‍ശത്തെ ട്രോളിയാണ് ട്വിറ്ററും, ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ മോഡിക്കെതിരെ ട്രോളുകള്‍ പ്രചരിക്കുന്നത്.
സ്വിറ്റ്സര്‍ലന്റിലെ ദാവോസില്‍ നടന്ന ലോക സാമ്ബത്തിക ഫോറത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഇന്ത്യയിലെ 600 കോടി വോട്ടര്‍മാരാണ് ബിജെപിയെ വിജയിപ്പിച്ചതെന്ന് മോഡി പരാമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍പ്രകാരം 81 കോടിയാണ് രാജ്യത്തെ വോട്ടര്‍മാരുടെ എണ്ണം. ഇന്ത്യയിലെ ആകെ ജനസംഖ്യയാവട്ടെ 132 കോടിയും. ഔദ്യോഗിക കണക്കുകള്‍ ഇങ്ങനെയായിരിക്കെ മോഡിയുടെ 600 കോടി കണക്കാണ് ട്രോളിന് വഴിയൊരുക്കിയത്.
Post a Comment
0 Comments