അമേഠി:(www.evisionnews.co)രാഹുല്‍ ഗാന്ധിയുടെ അമേഠി സന്ദര്‍ശനത്തിനിടെ ''രാഹുല്‍ മോഡിയുടെ തലകൊയ്യുന്നു'' എന്ന് പ്രതീകാത്മകമായി അവതരിപ്പിക്കുന്ന പോസ്റ്റര്‍ പതിച്ചത് വിവാദത്തിൽ. രാഹുല്‍ ഗാന്ധിയെ രാമനായും പ്രധാനമന്ത്രി നരേന്ദ്രമോഡിയെ രാവണനായും ചിത്രീകരിച്ചുള്ള പോസ്റ്ററാണ് വിവാദമായിരിക്കുന്നത്. അമേഠിയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബി.ജെ.പി നേതാവ് സൂര്യപ്രകാശ് തിവാരിയുടെ പരാതിയിന്മേല്‍ അമേഠിയിലെ കോണ്‍ഗ്രസ് നേതാവ് രാമശങ്കര്‍ ശുക്ലയ്ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ എത്തിയത്. അമ്പും വില്ലുമായി നില്‍ക്കുന്ന രാഹുല്‍ഗാന്ധി മോഡിയെ ലക്ഷ്യം വെക്കുന്നതാണ് പോസ്റററില്‍ ചിത്രീകരിച്ചിരിക്കുന്ന്.2019 ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രചാരണങ്ങള്‍ക്ക് തുടക്കമിടുന്നതിനാണ് രാഹുല്‍ തന്റെ മണ്ഡലത്തില്‍ എത്തിയത്.
Post a Comment
0 Comments