കൊല്ലം (www.evisionnews.co): ദുബൈയില്‍ 11കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസില്‍ രണ്ടുവര്‍ഷം തടവുവിധിച്ചതിനെതിരെ ചവറയില്‍ നിന്നുള്ള ഇടതുപക്ഷ എം.എല്‍.എ എന്‍. വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് കോടതിയിലേക്ക്. തന്റെ വാദം കേള്‍ക്കാതെയാണു ശിക്ഷവിധിച്ചതെന്ന് ദുബൈ കോടതിയെ ധരിപ്പിക്കാനാണു നീക്കം. ദുബായിലെ ടൂറിസം കമ്പനിയില്‍ നിന്നു 2003 മുതല്‍ പലപ്പോഴായി 11 കോടി രൂപ ദുബായില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന ശ്രീജിത്ത് വാങ്ങിയെന്നാണ് കേസ്.
ശ്രീജിത്ത് നല്‍കിയ 11കോടിയുടെ ചെക്ക് ദുബായില്‍ ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും മടങ്ങി. ഈ കേസില്‍ ദുബായ് കോടതി ശ്രീജിത്തിനെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചെങ്കിലും വിധി വരും മുന്‍പേ ഇയാള്‍ നാട്ടിലേക്കു കടന്നു. ദുബായ് കമ്പനിയില്‍ നിന്ന് ബിനോയ് കോടിയേരിക്കു പണം വാങ്ങി നല്‍കിയ ഇതേ കമ്പനിയുടെ പാര്‍ട്‌നറായിരുന്ന മാവേലിക്കര സ്വദേശി രാഹുല്‍ കൃഷ്ണന്‍ തന്നെയാണ് ശ്രീജിത്തിനും പണം ഏര്‍പ്പാടാക്കിയത്. നാട്ടിലെ ബാങ്കിന്റെ പേരില്‍ നല്‍കിയ 10 കോടിയുടെ ചെക്കും മടങ്ങിയതോടെ രാഹുല്‍ കൃഷ്ണന്‍ നല്‍കിയ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ശ്രീജിത്തിനെതിരെ മാവേലിക്കര കോടതിയിലും കേസ് നിലവിലുണ്ട്.
Post a Comment
0 Comments