Type Here to Get Search Results !

Bottom Ad

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം: പൊതു സമൂഹം ഒന്നിച്ചുനില്‍ക്കണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍


കാഞ്ഞങ്ങാട് :(www.evisionnews.co)പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതു സമൂഹം ഒരുമിച്ചു നില്‍ക്കണമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.സമൂഹത്തിന്റെ ആരോഗ്യം നമ്മുടെ ഉത്തരവാദിതമാണെന്ന ബോധത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓരോരുത്തരും ഒന്നിച്ചു പ്രവര്‍ത്തിക്കണം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ മാത്രം ചുമതലയല്ലെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ ജാഗ്രത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ഐ.എം.എ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാന്‍ എല്ലാവകുപ്പുകളേയും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ആര്‍ക്കും ഇതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലന്നും മന്ത്രി പറഞ്ഞു. 

കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ.ഇ.മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി, കോടോം ബേളുര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍, പുല്ലര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍ എന്നിവര്‍ സംസാരിച്ചു. എഡിഎം.എന്‍ ദേവീദാസ് സ്വാഗതവും ഡെപ്യൂട്ടി ഡിഎംഎ എ.വി രാംദാസ് നന്ദിയും പറഞ്ഞു. 

ചടങ്ങില്‍ ജില്ലാതല പകര്‍ച്ചവ്യാധി അവലോകനയോഗവും കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. സംസ്ഥാനസര്‍ക്കാര്‍ 2018 പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് വിപുലമായ ആരോഗ്യബോധവല്‍ക്കരണ പരിപാടിയാണ് നടത്തുന്നത്.










Post a Comment

0 Comments

Top Post Ad

Below Post Ad