കൊച്ചി: (www.evisionnews.co)അബ്കാരി കരാറുകാരന്‍ മിഥില മോഹന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കും. ഹൈകോടതിയാണ് അന്വേഷണം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം സംബന്ധിച്ച മുഴുവന്‍ രേഖകളും ക്രൈംബ്രാഞ്ച് സി.ബി.ഐക്ക് കൈമാറണമെന്നും ഹൈകോടതി നിര്‍േദശിച്ചു. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന, മിഥില മോഹന്റെ മകന്‍ മനീഷിന്‍റെ ഹരജിയിലാണ് കോടതി ഉത്തരവ്.കൊലപാതകത്തിന് പിന്നില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതികളില്‍ ചിലര്‍ ശ്രീലങ്കയില്‍ ഉള്ളതായി സംശയിക്കുന്നതായി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഹൈകോടതിയെ അറിയിച്ചിരുന്നു.2006 ഏപ്രില്‍ അഞ്ചിനാണ് മിഥില മോഹന്‍ വെടിയേറ്റ് മരിച്ചത്. പ്രതികളായ മതിവണ്ണനെയും ഉപ്പാളിയെയും നേരിട്ട് അറിയാമായിരുന്ന രണ്ടാം പ്രതി ദിണ്ഡിഗല്‍ പാണ്ഡ്യന്‍ തമിഴ്നാട് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുള്ള പകയാണ് കൊലക്ക് കാരണമായതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.
Post a Comment
0 Comments