Type Here to Get Search Results !

Bottom Ad

മെമ്പർഷിപ്പ് വിതരണോദ്ഘാടനം നടന്നു


ഉപ്പള:(www.evisionnews.co)പ്രവാസി സമൂഹത്തിന്റെ അർഹതപ്പെട്ട അവകാശങ്ങൾക്ക്,  നേരെ  മുഖം തിരിക്കുന്ന  കേരളാ സർക്കാരിന്റെ വികലമായ  നയങ്ങൾക്ക് എതിരെ  പ്രതികരിക്കാൻ പ്രവാസികൾ  സഘടിത  ശക്തി കാത്തു സുക്ഷിക്കണമെന്ന്  ജില്ലാ  മുസ്ലിം  ലീഗ്  വൈസ്  പ്രസിഡണ്ട്‌  എസ് എ  എം  ബഷീർ  അഭിപ്രയപ്പെട്ടു. ഉപ്പള  ലീഗ് ഹൗസിൽ ചേർന്ന പ്രവാസി ലീഗ്  മണ്ഡലം  തല  മെമ്പർഷിപ്പ്  വിതരണം   ഉദ്ഘാടനം  ചെയ്യുകയായിരുന്നു  അദ്ദേഹം. മണ്ഡലം  മുസ്ലിം ലീഗ്  പ്രസിഡണ്ട്‌  ടി  എ  മൂസക്ക്  ആദ്യ മെമ്പർഷിപ്പ് നൽകി.അസീസ്‌  മരിക്കേ, എം അബ്ബാസ്‌,അഷ്‌റഫ്  കർള  ഹമീദ്  മച്ചമ്പാടി,എ കെ ആരിഫ്  എം  പി ഖാലിദ്, സത്താർ മൊഗർ  എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad