Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്ക് സ്വികരണം നല്‍കി


മേല്‍പറമ്പ്: മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് ജില്ലാ ഭാരവാഹികള്‍ക്ക് സ്വികരണവും രാഷ്ട്രീയ വിഷദീകരണ യോഗവും സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹ്മദലി ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂര്‍ സ്വാഗതം പറഞ്ഞു. യുഡിഎഫ് ജില്ല ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല മുഖ്യ അഥിതിയായിരുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ശരീഫ് കോട്ടപ്പുറം എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. അജ്മാന്‍ കെ എം സി സി ജില്ല കമ്മിറ്റി പഞ്ചായത്ത് മുസ്ലിം ലീഗിന് നല്‍കുന്ന പത്ത് വീല്‍ ചെയര്‍ ജില്ല സെക്രട്ടറി ശാഫി മാര്‍പനടുക്കത്തിന്റെ സാന്നിദ്ധ്യത്തില്‍  മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് എം സി ഖമറുദ്ധീന്‍ പഞ്ചായത്ത് കമ്മിറ്റിക്ക് കൈമാറി. എസ് ടി യു ജില്ല പ്രവര്‍ത്തന ഫണ്ടിലേക്ക് ദുബൈ കെ എം സി സി ജില്ല കമ്മിറ്റി നല്‍കുന്ന അമ്പതിനായിരം രൂപ തുക ജില്ല പ്രസിഡണ്ട് ഹംസ തൊട്ടി  മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍ കൈമാറി.എം എസ് എഫ് നിയോജക മണ്ടലം ക്യാമ്പിന് പേര് നല്‍കിയ മുസതഫ മച്ചിനടുക്കത്തിന് മുസ്ലിം ലീഗ് ജില്ല ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉപഹാരം നല്‍കി.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എജി സി ബഷീര്‍,
പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം എസ് മുഹമ്മദ്  കുഞ്ഞി, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുല്‍ ഖാദര്‍ ,പി എം മുനീര്‍ ഹാജി, മൂസാബി ചെര്‍ക്കള, കെ ഇ എ ബക്കര്‍ ,എ ബി ഷാഫി, ഹമീദ് മാങ്ങാട്, ചെമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ,ഹുസൈനാര്‍ തെക്കില്‍, സി എല്‍ റഷീദ് ഹാജി, അഷ്‌റഫ് ഇട നീര്‍, ടി ഡി കബീര്‍ തെക്കില്‍, റഊഫ് ബായിക്കര ,ബി കെ ഇബ്രാഹിം ഹാജി, അബ്ദുല്‍ ഖാദര്‍ കളനാട്, അഹ്മദ് ഹാജി കോളിയടുക്കം, അഷ്‌റഫ് ടി പി ,ആഷിഫ് മാളി കെ, അബ്ദുല്ല ഒറവങ്കര, സയീദ് എസ് എ, നശാത്ത് പരവനടുക്കം, സര്‍ഫ്രാസ് ചളിയങ്കോട്, സണ്‍ ഫിര്‍ ചളിയങ്കോട്, അര്‍ഷാദ് ബെണ്ടിച്ചാല്‍, അബുബക്കര്‍ കണ്ടത്തില്‍, ബഷീര്‍ കൈന്താര്‍, അബ്ബാസ്  ബന്താട്, അസീസ് കീഴൂര്‍, സഹദുള്ള, നൗഷാദ് ആലിച്ചേരി ,ബുനിയ ഒരവങ്കര, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, എന്നിവര്‍ പ്രസംഗിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad