Type Here to Get Search Results !

Bottom Ad

കുടിവെള്ള പദ്ധതി:ഒതുക്കുങ്ങല്‍ പഞ്ചായത്തിൽ അവലോകന യോഗം 4ന്

Image result for കുടിവെള്ള പദ്ധതിഒതുക്കുങ്ങല്‍: (www.evisionnews.co)പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി തുടക്കം കുറിച്ച വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തി അവലോകന യോഗം 4ന് നടക്കും. വേങ്ങര നിയോജക മണ്ഡലം എം.എല്‍.എ കെ.എന്‍.എ ഖാദറിന്റെ പ്രത്യേക നിര്‍ദേശപ്രകാരം വിളിച്ചു ചേര്‍ത്ത യോഗം വൈകീട്ട് മൂന്നുമണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് നടക്കുക. പഞ്ചായത്തില്‍ നിലവിലുള്ള ചെറുകിട കുടിവെള്ള പദ്ധതികള്‍ക്കു പുറമേ 33 കോടി ചെലവില്‍ പ്രവര്‍ത്തി ഏറെക്കുറേ പൂര്‍ത്തിയായ ഒതുക്കുങ്ങല്‍ പൊന്മള കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, 35 ലക്ഷം രൂപ ചെലവുവരുന്ന മുണ്ടോത്തുപറമ്പ് കുടിവെള്ള പദ്ധതി, 38 ലക്ഷം രൂപ ചെലവു വരുന്ന തൊടുകുത്ത് പറമ്പ് വെളിയോട് കുടിവെള്ള പദ്ധതി എന്നിവയുടെ പ്രവര്‍ത്തി പുരോഗതി എന്നിവ വിലയിരുത്തുന്നതിനാണ് ജലഅതോറിറ്റി, പി.ഡബ്ലിയു.ഡി, കെ.എസ്.ഇ.ബി, ജനപ്രതിനിധികള്‍, കരാറുകാര്‍ എന്നിവരുടെ സംയുക്തയോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad