കാസർകോട് :(www.evisionnews.co)സംസഥാന യുവജനോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് നേടിയ അന്ധനായ ജീവൻ രാജിനെയും അകക്കണ്ണിന്റെ കാഴ്ചയിൽ സംഗീത വിസ്മയം തീർക്കുന്ന സഹോദരൻ ദേവികിരണിനെയും മീഡിയ ക്ലാസിക്കൽ ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു.ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റും സാമൂഹിക പ്രവർത്തകനും ആയ കൃഷ്ണ ഭട്ട് പൊന്നാട അണിയിച്ചു.
ചടങ്ങിൽ മീഡിയ ക്ലാസ്സിക്കൽ പ്രസിഡന്റ് ശ്രീകാന്ത് നെട്ടണികെ അധ്യക്ഷത വഹിച്ചു, പെരഡാല സ്‌കൂൾ പി ടി എ പ്രസിഡന്റ് അഷ്‌റഫ് മുനിയൂർ ,മീഡിയ ക്ലാസ്സിക്കൽ ഫൗണ്ടർ അഖിലേഷ് നഗുമുഖം, മീഡിയ ക്ലാസിക്കൽ ട്രഷറർ ബാലകൃഷ്ണൻ അച്ചായ, മമത ഗുരു, വിദ്യ ഗണേഷ്, ഡാൻസ് യക്ഷഗാന കലാകാരി തനൂജ, സുരക്ഷ, അജിത, നിതിൻ, നവീൻ തുടങ്ങിവർ സംബന്ധിച്ചു മീഡിയ ക്ലാസിക്കൽ സെക്രട്ടറി കരുണാകരൻ ആദൂർ സ്വാഗതവും ജ്യോത്സന ടീച്ചർ നന്ദിയും പറഞ്ഞു.
Post a Comment
0 Comments