Type Here to Get Search Results !

Bottom Ad

മദ്രസകള്‍ അറിവിന്റെ പ്രകാശ ഗോപുരങ്ങള്‍: മുനവ്വറലി തങ്ങള്‍


തളങ്കര (www.evisionnews.co): മദ്രസകള്‍ അറിവിന്റെ പ്രകാശ ഗോപുരങ്ങളാണെന്നും ഇസ്ലാമികമായ ആചാരങ്ങള്‍ മാത്രമല്ല ജീവിത ചിട്ട മുഴുവനും മദ്രസകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കുന്നുവെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തളങ്കര ജദീദ് റോഡ് ബിര്‍റുല്‍ ഇസ്ലാം മദ്രസക്ക് നിര്‍മ്മിച്ച ഒന്നാം നിലകെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹത്തില്‍ എല്ലാവരും പരസ്പര സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പ്രസിഡണ്ട് പി.എ മഹമൂദ് അധ്യക്ഷത വഹിച്ചു. മാനേജര്‍ ടി.എ ഷാഫി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി ഉത്ബോധന പ്രഭാഷണം നടത്തി. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എം മുനീര്‍, മുക്രി ഇബ്രാഹിം ഹാജി, കെ.എ.എം ബഷീര്‍ വോളിബോള്‍, ഇ. അബ്ദുല്ല ത്രീസ്റ്റാര്‍, പി.എസ് ഹമീദ്, മുജീബ് അഹ്മദ്, അഷ്റഫ് എടനീര്‍, ടി.ഡി കബീര്‍, മുജീബ് തളങ്കര, എ.പി അബ്ദുല്‍റഹ്മാന്‍ മുസ്ല്യാര്‍, എം.എ അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, കെ.ഉസ്മാന്‍ മൗലവി, എ.കെ അബ്ബാസ് മൗലവി, എം.എച്ച് അബ്ദുല്‍ഖാദര്‍, പി. അബൂബക്കര്‍, എ. മുഹമ്മദ് ബഷീര്‍, പി.എ അബ്ദുല്ല, അസ്ലം സീറ്റോ, പി.എ മുജീബ്, നൂറുദ്ദീന്‍ പാണലം, ഷരീഫ് ചുങ്കത്തില്‍, അബ്ദുല്‍റഹ്മാന്‍ ബാങ്കോട്, എം. കുഞ്ഞിമൊയ്തീന്‍, പി.എം അബ്ദുല്‍ ഹമീദ്, ഹസൈനാര്‍ ഹാജി തളങ്കര, അബ്ദുല്‍റസാഖ്, ടി. അബ്ദുല്‍ ഹക്കീം, ഇ. ഷംസുദ്ദീന്‍, കെ.എ ഹുസൈന്‍ ജദീദ് റോഡ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബുദ്ദീന്‍ ബാങ്കോട് സ്വാഗതവും കെ.എ അഫ്താബ് നന്ദിയും പറഞ്ഞു. 33 വര്‍ഷമായി ബിര്‍റുല്‍ ഇസ്ലാം മദ്രസയില്‍ സേവനം അനുഷ്ടിച്ചുവരുന്ന സദര്‍ മുഅല്ലിം കെ. ഉസ്മാന്‍ മൗലവിയെ മുനവ്വറലി തങ്ങള്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.

രാത്രി നടന്ന ദുആ മജ്ലിസ് കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇ. അബ്ദുല്ല ത്രീസ്റ്റാര്‍ അധ്യക്ഷത വഹിച്ചു. കെ. ഉസ്മാന്‍ മൗലവി സ്വാഗതവും അഹമ്മദ് പീടേക്കാരന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad