മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയാകുന്നു. 'ചിറകൊടിഞ്ഞ കിനാവുകള്‍' സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥിന്റെ പുതിയ ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നത്. മമ്മൂട്ടി ജന നായകനായി എത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയുടെ തിരക്കഥ ബോബി-സഞ്ജയ് ടീമിന്റേതാണ്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ തുടങ്ങുമെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് വിശ്വനാഥ് അറിയിച്ചു.
നിലവിലെ കേരള രാഷ്ട്രീയത്തില്‍ ഒരു മുഖ്യമന്ത്രി എങ്ങനെ പെരുമാറണം എന്നത് തന്റെ കഥാപാത്രത്തിലൂടെ മമ്മൂട്ടി പ്രേക്ഷരിലെത്തിക്കും. പൊതുജന നേതാവ് എന്ന നിലയിലാണ് മെഗാസ്റ്റാറിന്റെ കഥാപാത്രം. അതു കൊണ്ട് മമ്മൂട്ടിക്ക് മാത്രമെ ഈ കഥാപാത്രം ചെയ്യാന്‍ സാധിക്കൂവെന്നും സന്തോഷ് ചൂണ്ടിക്കാട്ടുന്നു.
27 വര്‍ഷത്തിന് േശഷമാണ് രാഷ്ട്രീയ നേതാവായി മമ്മൂട്ടി വെള്ളിത്തിരിയില്‍ എത്തുന്നത്. 1991ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'നയം വ്യക്തമാക്കുന്നു' എന്ന ഹിറ്റ് ചിത്രത്തില്‍ മമ്മൂട്ടി രാഷ്ട്രീയ നേതാവായി അഭിനയിച്ചിരുന്നു. തുടര്‍ന്ന് 1995ല്‍ 'മക്കള്‍ ആച്ചി' എന്ന ആര്‍.കെ ശെല്‍വമണിയുടെ തമിഴ് ചിത്രത്തിലും സമാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
Post a Comment
0 Comments