ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലൂടെ നായനായി സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്ന പ്രണവ് മോഹന്‍ലാലിന് ഫെയ്സ് ബുക്ക് പേജിലൂടെ ആശംസകള്‍ നേർന്ന് മമ്മൂട്ടി.നായകനായി സിനിമ ലോകത്തേക്ക് പ്രവേശിക്കുന്ന അപ്പുവിന്(പ്രണവിന്) എല്ലാം ആംശസകളും നേരുന്നു. പ്രവണവ് എനിക്ക് മകനെ പോലെ തന്നെയാണ്. ഞങ്ങളുടെ കണ്‍മുന്നിലാണ് അവന്‍ വളര്‍ന്നത്. കഴിവുള്ള യുവാവായി അവന്‍ വളര്‍ന്നു കഴിഞ്ഞു. ആദിക്കും അപ്പുവിനും എല്ലാ വിധ ആശംസകളും നേരുന്നു. ലാലിനോടും സുചിയോടും അഭിമാനം തോന്നുവെന്നും മമ്മൂട്ടി ഫെയ്സ് ബുക്കില്‍ കുറിച്ചു.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി ജനുവരി 29 നാണ് തിയേറ്ററില്‍ എത്തുന്നത്. ഇന്ന് രാവിലെ ആദിയുടെ ഓഡിയോ ലോഞ്ച് മോഹന്‍ലാല്‍ ഫെയ്സ് ബുക്ക് ലൈവിലൂടെ നിര്‍വ്വഹിച്ചിരുന്നു.
Post a Comment
0 Comments