കാസര്‍കോട് (www.evisionnews.co): സീതാംഗോളിയില്‍ ഈയിടെ ആരംഭിച്ച ബീവറേജസ് കോര്‍പറേഷന്റെ മദ്യഷാപ്പിനെതിരെ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ സംബന്ധിച്ച പ്രതിഷേധ പ്രകടനം ഷാപ്പിന് മുന്നില്‍ പോലീസ് തടഞ്ഞു. പൊതുയോഗം ഡി.സി.സി സെക്രട്ടറി സോമശേഖര ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ജയാനന്ത പാട്ടാളി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഇ.കെ മുഹമ്മദ് കുഞ്ഞി, പി.എച്ച് ഹമീദ് (മുസ്ലിം ലീഗ്), അബ്ദുല്‍ ലത്തീഫ് കുമ്പള (വെല്‍ഫെയര്‍ പാര്‍ട്ടി), ലീലാവതി, എം.എസ് മുഹമ്മദ് കുഞ്ഞി, ഷുക്കൂര്‍ കാണാജെ പ്രസംഗിച്ചു. റഫീഖ് ദാരിമി, റഫീക്ക് കണ്ണൂര്‍, റഫീഖ് ഉറുമി, റസാഖ് കോടി സവാദ്, ഷരീഫ് കണ്ണൂര്‍, ഹരീഷ, ഉദയകുമാര്‍, പത്മനാഭന്‍, മാണ മാസ്റ്റര്‍, വിശ്വനാഥ, ഹനീഫ് സീതാംഗോളി, മൊയ്തു സീതംഗോളി നേതൃത്വം നല്‍കി.
കഴിഞ്ഞ മാസാവസാനം അര്‍ധരാത്രിയോടെ മദ്യകുപ്പികളിറക്കി ആരംഭിച്ച മദ്യഷാപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനുവരി ആറിന് രൂപീകരിച്ച ജനകീയ ആക്ഷന്‍ കമ്മിറ്റി തീരുമാന പ്രകാരാമാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രതിഷേധ മാര്‍ച്ച് തടയാന്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. ഇതൊരു സൂചനാ സമരമാണെന്നും ശകത്മായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാന്‍ ജയാനന്ദ പാട്ടാളി അറിയിച്ചു.
Post a Comment
0 Comments