Type Here to Get Search Results !

Bottom Ad

മാജിക് ഷോ പാളി; സ്റ്റേജിലേക്ക് വിളിപ്പിച്ച കുട്ടിയുടെ കൈ ഞരമ്പ് മുറിഞ്ഞ് ഗുരുതരം


ഒറ്റപ്പാലം: (www.evisionnews.co)പാലക്കാട് സ്കൂളിലെ മാജിക് ഷോ പ്രകടനത്തിനിടെ  വിദ്യാര്‍ത്ഥിയുടെ കൈ ഞരമ്പ്  മുറിഞ്ഞു. സ്കൂളിലെ സില്‍വര്‍ ജൂബിലി ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. പാലക്കാട് ചെര്‍പ്പുളശ്ശേരിക്കടുത്തുള്ള പൊട്ടച്ചിറ എംടിഐ സെന്‍ട്രല്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.പൊട്ടച്ചിറ എംടിഎ സെന്‍ട്രല്‍ സ്കൂളില്‍ ബുധനാഴ്ച നടന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിനിടെയാണ് സംഭവമുണ്ടായത്. ആഘോഷ പരിപാടിയുടെ ഭാഗമായി സ്കൂളില്‍ മാജിക് ഷോ സംഘടിപ്പിച്ചിരുന്നു. സമീപ പ്രദേശത്തുള്ള ഒരാളാണ് മാജിക് ഷോ നടത്തിയത്.

ഇതിനിടെ വിദ്യാര്‍ത്ഥികളില്‍ ഒരാളെ സ്റ്റേജിലേക്ക് വിളിപ്പിച്ചു. കുട്ടിയുടെ കൈയില്‍ കക്കിരി നല്‍കിയ ശേഷം മജീഷന്‍ കണ്ണു കെട്ടി കക്കിരി മുറിക്കുന്നതായിരുന്നു അഭ്യാസ പ്രകടനം. എന്നാല്‍ ഇതിനിടെ കത്തി കുട്ടിയുടെ കൈത്തണ്ടയില്‍ കൊള്ളുകയായിരുന്നു. വിദ്യാര്‍ത്ഥി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad