Type Here to Get Search Results !

Bottom Ad

മഡിയന്‍ കൂലോം പാട്ടുത്സവത്തിനെത്തിയ ആചാരക്കാര്‍ക്ക് നേരെ സി.പി.എം അക്രമം


കാഞ്ഞങ്ങാട് (www.evisionnews.co): പാട്ടുത്സവം നടന്നുകൊണ്ടിരിക്കുന്ന മടിയംകൂലോത്ത് എത്തിയ ആചാരക്കാരെ സി.പി.എം ക്രിമിനലുകള്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. അക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ മുളവന്നൂരിലെ ബാബുവിന്റെ മകന്‍ കെ. ഹരിദാസ്, കൃഷണന്റ മകന്‍ എ.അരുണ്‍ എന്നിവരെ മാവുങ്കാല്‍ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളവിന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഭഗവതിയുടെ എഴുന്നളത്തുമായി എത്തിയ സംഘം ആചാരകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തയാറെടുക്കുമ്പോഴാണ് യതൊരു പ്രകോപനവുമില്ലാതെ സിപിഎം ക്രിമിനലുകള്‍ ക്ഷേത്രത്തിന് സമീപത്ത് വെച്ച് അക്രമിച്ചത്. 

കഴിഞ്ഞ രണ്ടുവര്‍ഷമായി സമാനമായ രീതിയില്‍ സി.പി.എം അക്രമം നടത്തുന്നത്. മുളവിന്നൂരില്‍ നിന്നും വര്‍ഷങ്ങളായി എഴുന്നള്ളത്തിനെ അനുഗമിക്കുന്നത് ബി.ജെ.പി സംഘ് പരിവാര്‍ പ്രവര്‍ത്തകരാണ്. ഭക്തജനങ്ങളുടെ സര്‍വാത്മന പിന്‍തുണ മുളവിന്നൂര്‍ ആചാരക്കാര്‍ക്ക് ലഭിക്കുന്നത് തടയിടാനാണ് സി.പി.എം അക്രമം നടത്തുന്നതെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. സി.പി.എം നേതാവ് പൊക്ലന്റെ മകന്‍ പ്രശാന്ത് അടോട്ട്, രാഹുല്‍ പെരളം, സൗരവ് അടോട്ട്, രോഹിത്ത് പെരളം, ദിപിന്‍ ആനക്കല്ല്, നിഖില്‍ അടോട്ട്, നിഖില്‍ പ്രസാദ് അടോട്ട്, സുമിത്ത് അടോട്ട്, അഖിലേഷ്, ആകാശ് അടോട്ട്, അഭിലാഷ്, അഭിജിത്ത്, ജിതിന്‍ അടോട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ പ്രജ്ഞാപ്രവാഹ് അഖിലഭാരതീയ സംയോജക് ജെ. നന്ദകുമാര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ പ്രദീപ് സന്ദര്‍ശിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad