നീലേശ്വരം (www.evisionnews.co): തൈക്കടപ്പുറത്ത് പള്ളി ഇമാമിനെ ഒരു സംഘം അതിക്രമിച്ചുകയറി ആക്രമിച്ചു. തൈക്കടപ്പുറം നടുവില്‍ പള്ളിയില്‍ മുഅല്ലിമായി ജോലിചെയ്യുന്ന അയ്യൂബാണ് അക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം രാത്രി ഇശാ നിസ്‌കാരത്തിന് ശേഷമാണ് സംഭവം. പരിക്കുകളോടെ അയ്യൂബിനെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
Post a Comment
0 Comments