ന്യൂഡല്‍ഹി (www.evisionnews.co): ജീവിതച്ചെലവ് ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. 112 രാജ്യങ്ങളില്‍ 'ഗോബാങ്കിങ്സ് റേറ്റ്സ്'നടത്തിയ സര്‍വേയിലാണ് വെളിപ്പെടുത്തല്‍. ജീവിതചെലവ് ഏറ്റവും കുറവുള്ള രാജ്യം ദക്ഷിണാഫ്രിക്കയാണ്. പിറകില്‍ രണ്ടാമതായാണ് ഇന്ത്യയാണുള്ളത്. ഏറ്റവും കൂടുതല്‍ ജീവിതചെലവ് നോര്‍ത്ത് അമേരിക്കന്‍ രാജ്യമായ ബര്‍മുഡയിലാണ്.
പ്രാദേശിക വാങ്ങല്‍ശേഷി സൂചിക,ഉപഭോകതൃ സൂചിക എന്നിവ അടിസ്ഥാനമാക്കിയാണ് സര്‍വ്വേ സംഘടിപ്പിച്ചത്.ഉപഭോക്തൃ സാധനങ്ങളുടേയും,പലചരക്ക് ഉത്പന്നങ്ങളുടേയും വില ഏറ്റവും കുറവ് ഇന്ത്യയിലാണ്. സര്‍വ്വേ പ്രകാരം കൊല്‍ക്കത്തയില്‍ ഒരുമാസം ഒരാള്‍ക്ക് ജീവിക്കാന്‍ വേണ്ട ചെലവ് 285 യു.എസ്.ഡോളര്‍ മാത്രമാണ്. സര്‍വേയില്‍ ഇന്ത്യയ്ക്ക് അടുത്ത് വരുന്ന അയല്‍ രാജ്യങ്ങള്‍ കൊളംബിയ 13-ാം സ്ഥാനത്തും പാകിസ്താന്‍ 14-ാമതും നേപ്പാള്‍ 28-ാം സ്ഥാനത്തും ബംഗ്ലാദേശ് 40-ാമതുമാണ്
Post a Comment
0 Comments