Type Here to Get Search Results !

Bottom Ad

'സ്ട്രൈവ് 2018' കൗൺസിൽ മീറ്റ് 13 ന്


മേൽപറമ്പ്: (www.evisionnews.co)മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം സ്ട്രൈവ് വാർഷിക കൗൺസിൽ മീറ്റ്   13   ന്  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ചെമ്പിരിക്ക കല്ലും വളപ്പ് നൂമ്പിൽ പുഴയോരത്ത് സംഘടിപ്പിക്കും.  മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം  തീരുമാനിച്ചത് . സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
വിവിധ സെഷനുകളിലായി മലപ്പുറം മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ താമരത്ത്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചേലാവൂർ എന്നിവർ ക്യാമ്പ് അംഗങ്ങളുമായി സംവദിക്കും.റിപ്പോർട്ട് അവതരണം, സംഘടനാചർച്ച,  പദ്ധതി രൂപീകരണം എന്നിവ ക്യാമ്പിൽ ചർച്ച ചെയ്യും.പരിപാടിയിൽ
മുസ്ലിം ലീഗ് ജില്ല മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണം നൽകും.
പ്രസിഡണ്ട് ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.ജില്ല ജനറൽ സെക്രട്ടറി ടി ഡി കബീർ തെക്കിൽ, ജില്ല വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, അസ്ലം കീഴൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad