കാസര്‍കോട് (www.evisionnews.co): ജില്ലയിലെ പ്രധാന കാമ്പസുകളിലും കോളജ് ഹോസ്റ്റലുകളിലും ക്രിമിനലുകളെയും ലഹരി മാഫിയയേയും വളര്‍ത്തുന്നത് എസ്.എഫ്.ഐ ആണെന്ന് എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ പ്രസ്താവിച്ചു. ഇതിനുദാഹരണമാണ് കാസര്‍കോട് ഗവ. കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് സാന്‍ സെബാസ്റ്റ്യന്‍ അടക്കമുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരെ കിലോകണക്കിന് കഞ്ചാവുമായി അറസ്റ്റുചെയ്തത്.
എം.എസ്.എഫ് കാലങ്ങളായി ആവശ്യപ്പെടുന്നതാണ് കോളജ് ഹോസ്റ്റലുകള്‍ റൈഡ് ചെയ്യണമെന്നത്. തങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ തല്ലാനും ഉപദ്രവിക്കാനും നിര്‍ദ്ദേശം നല്‍കുന്നത് കോളജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയകളാണെന്നും ഇതിന് പിന്തുണയും സഹായവും നല്‍കുന്നത് എസ്.എഫ്.ഐ നേതൃത്വം ആണെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് കാമ്പസുകളില്‍ കൊടിപിടിക്കാന്‍ ആളെ കിട്ടാതെ വരുമ്പോഴാണ് മാഫിയകളെയും ക്രിമിനലുകളെയും എസ്.എഫ്.ഐ വളര്‍ത്തുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
Post a Comment
0 Comments