മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച എട്ടു ലക്ഷത്തിന്റെ കുങ്കുമപ്പൂവും 19 ലക്ഷത്തിന്റെ സ്വര്‍ണവും കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ദുബായില്‍നിന്നു വന്ന കാസര്‍കോട് തളങ്കര സ്വദേശിയാണ് ആറു കിലോ ഇറാനിയന്‍ കുങ്കുമപ്പൂവ് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്തിനു ശ്രമിച്ചതു രണ്ടു യാത്രക്കാരാണ്. കോഴിക്കോട് താമരശേരി സ്വദേശിയില്‍നിന്ന് അരക്കിലോ സ്വര്‍ണവും മലപ്പുറം സ്വദേശിയില്‍നിന്നു 180 ഗ്രാമുമാണു പിടിച്ചത്.
കോഴിക്കോട് വിമാനത്താവളത്തില്‍ ആറു കിലോ കുങ്കുമപ്പൂവുമായി തളങ്കര സ്വദേശി പിടിയില്‍
19:35:00
0
Tags
Post a Comment
0 Comments