കുവൈത്ത് സിറ്റി: സ്വദേശിവത്കരണം നിയമപരമാക്കാന്‍ സ്വദേശിവത്കരണ എംപ്ലോയ്മെന്റ് ഉന്നതതലസമിതി പുതിയ നിയമനിര്‍മ്മാണത്തിന് തുടക്കമിട്ടതായി പാര്‍ലമെന്റ് അംഗം സാലെ അഷൂര്‍ വെളിപ്പെടുത്തി. സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്കായി 12,000 തൊഴിലവസരങ്ങളാണ് ഉടന്‍ കണ്ടെത്തേണ്ടത്.
പാര്‍ലമെന്റ് നിയമനിര്‍മ്മാണ ഉന്നതതല സമിതി, കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍, പ്ലാനിംഗ് സുപ്രീം കൗണ്‍സില്‍ വകുപ്പ് മേധാവികള്‍ എണ്ണ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. ആരോഗ്യമന്ത്രാലയം, എണ്ണവകുപ്പ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വിദേശികളുടെ സേവനം അനിവാര്യമായിരിക്കുന്ന സാഹചര്യം കണക്കിലെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടതായി സാലെ ആഷൂര്‍ പറഞ്ഞു.
അപ്രഖ്യാപിത നിതാഖാത്തിന് സമാനമായി അതിവേഗത്തിലാണ് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും സ്വദേശിവത്കരണ നടപടികള്‍ പുരോഗമിക്കുന്നത്.
Post a Comment
0 Comments