Type Here to Get Search Results !

Bottom Ad

കുവൈറ്റില്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു

Image result for kuwaitകുവൈറ്റ് സിറ്റി: (www.evisionnews.co)കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനു പൊതു മാപ്പ് പ്രഖ്യാപിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണു ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴ അടച്ചു കൊണ്ട് താമസ രേഖ നിയമ വിധേയമാക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കുറ്റ കൃത്യങ്ങളിലും സാമ്ബത്തിക കേസുകളിലും ഉള്‍പ്പെട്ട് യാത്രാ വിലക്കുള്ളവര്‍ക്ക് നിയമം ബാധകമല്ല.

രാജ്യത്ത് ആറു വര്‍ഷത്തിനു ശേഷം ആദ്യാമയിട്ടാണ് പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള പൊതുമാപ്പ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പതിനായിരങ്ങള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് ഇത് വഴി കൈവന്നിട്ടുള്ളത്. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad