Type Here to Get Search Results !

Bottom Ad

കുമ്പളം കായലില്‍ വീപ്പക്കുള്ളില്‍ നിന്ന് ലഭിച്ച മൃതദേഹം യുവതിയുടേത്

കൊച്ചി: (www.evisionnews.co)കൊച്ചി  കുമ്പളം കായലില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് ലഭിച്ച മൃതദേഹം യുവതിയുടെതാണെന്ന് കണ്ടെത്തി. പത്തുമാസം പഴക്കമുള്ള അസ്ഥികൂടം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. അതേസമയം, മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കോണ്‍ക്രീറ്റ് കൊണ്ടടച്ച്‌ കായലില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കരയ്ക്കെത്തിച്ചത്.നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്പ്  ഈ വീപ്പ ആദ്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് രണ്ടുമാസം മുമ്പാണ്  ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്ക് എത്തിച്ചത്. ഇതിന് ശേഷവും വീപ്പയ്ക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും  ഉറുമ്പുകൾ  എത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് പൊലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച്‌ പരിശോധിച്ചത്. കൊലപാതകത്തിനു ശേഷം മൃതദേഹം വീപ്പയിലാക്കി കായലില്‍ തള്ളിയതാകാമെന്നാണ് സംശയിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad