കൊച്ചി (www.evisionnews.co): കടുത്ത ഡീസല്‍ ക്ഷാമം, സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ പ്രതിസന്ധിയില്‍. ഭൂരിഭാഗം ഡിപ്പോകളിലും ഇന്നലെ സര്‍വീസ് നടത്താന്‍ ഡീസല്‍ തികഞ്ഞില്ല. കോടികളുടെ കുടിശികയെ തുടര്‍ന്ന് ഡീസല്‍ വിതരണത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് തിരിച്ചടിയായത്. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.
ഐഒസിക്ക് 125 കോടി യോളം രൂപ കെഎസ്ആര്‍ടിസി കൊടുക്കാനുണ്ട്. കുടിശ്ശിക നല്‍കാതെ ഡീസല്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് അവര്‍. കഴിഞ്ഞദിവസങ്ങളില്‍ അതത് ദിവസം രൊക്കം പണം നല്‍കിയാണ് ഡീസല്‍ വാങ്ങിയത്. മൂന്നുകോടിയുടെ ഡീസലാണ് ദിവസം വേണ്ടത്. എന്നാല്‍, ഇത്രയും തുക ദിവസവും നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
സംസ്ഥാനത്തെ ഡിപ്പോകളിലെല്ലാം ഡീസല്‍ ബങ്കുകള്‍ കാലിയാണ്. ഈ നില തുടര്‍ന്നാല്‍ മകരവിളക്ക് സര്‍വീസുകളെയും ബാധിക്കും. വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരും തയ്യാറായിട്ടില്ല. മകരവിളക്ക് കാലത്ത് ഡീസല്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമം നടത്തുകയാണെന്നും ആരോപണമുണ്ട്. സ്വകാര്യ പമ്ബുകളില്‍ നിന്ന് ഡീസല്‍ നിറച്ചാണ് ഇന്നലെ പലയിടങ്ങളിലും സര്‍വീസുകള്‍ നടത്തിയത്. ഇത് കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമുണ്ടാക്കും.
സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയില്‍ ശമ്ബളവും പെന്‍ഷനും കൃത്യമായി നല്‍കാന്‍ കഴിയുന്നില്ല. ഇതിനിടെയാണ് ഡീസല്‍ പ്രതിസന്ധി. വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ചില കെഎസ്ആര്‍ടിസി ഡിപ്പോകളിലെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരിയിരുന്നു.
Post a Comment
0 Comments