കൊച്ചി: (www.evisionnews.co)സംസ്ഥാന വ്യാപകമായി ബുധനാഴ്ച നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസിയും പങ്കെടുക്കും. മുഖ്യമന്ത്രിയുമായി ചൊവ്വാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കില്‍ പങ്കെടുക്കാന്‍ തൊഴിലാളി സംഘടനകള്‍ ആഹ്വാനം നല്‍കിയത്.
പണിമുടക്കില്‍ മോട്ടോര്‍ വാഹനങ്ങള്‍ക്കു പുറമെ മത്സ്യത്തൊഴിലാളി സംഘടനകളും പങ്കെടുക്കും. അന്നേ ദിവസം ഹാര്‍ബറുകള്‍ നിശ്ചലമായിരിക്കും. ബോട്ടുടമകളും കച്ചവടക്കാരും സ മരത്തില്‍ പങ്ക് ചേരും.
Post a Comment
0 Comments