കാസര്‍കോട് : (www.evisionnews.co) ഇന്ന് മുതല്‍ ഫെബ്രുവരി മൂന്നുവരെ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതായി ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി,പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവടങ്ങളിലാണ് കടല്‍ ക്ഷോഭ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിക്കുന്നു. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത വരുന്ന പ്രതിഭാസത്തിന്റെ ഭാഗമായിട്ടാണ് കടല്‍ക്ഷോഭം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Post a Comment
0 Comments