മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് മാപ്പിളപ്പാട്ട്, അറബിക് പദ്യം ചൊല്ലല്‍ എന്നിവയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചൗക്കി ബദര്‍ നഗറിലെ സിനാനെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് എം.എസ്.എഫ് അനുമോദിച്ചു. തലശേരി എംഎം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സിനാന്‍ സര്‍വാന്‍സ് ആര്‍ട്‌സ് ആന്റ് സ്പോര്‍ട്സ് ക്ലബ് മെമ്പറും കൂടിയാണ് എം.എസ്.എഫിന്റെ ഉപഹാരം ഐ.ടി.ഐ ചെയര്‍മാനും പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ടുമായ ഇര്‍ഫാന്‍ കുന്നില്‍ സിനാന് സമ്മാനിച്ചു.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂ ട്യൂബ് താരം സിനാന്‍ ഉളയത്തടുക്ക, സഫ്‌വാന്‍ മൊഗര്‍, ബാസിത്ത്, റാഷിദ്, ബദ്‌റുല്‍ മുനീര്‍, മാഹിന്‍ കുന്നില്‍, യാസീന്‍, അസീര്‍, എ.എച്ച് ഫൈസല്‍, ഷാസിന്‍, ഫാസില്‍, അയ്മാന്‍ അബ്ബാസ്, ജലാല്‍ വലിയവളപ്പ്, അംസുമേനത്ത്, ബി.ഐ സിദ്ധീഖ്, ലത്തീഫ് കുന്നില്‍ സംബന്ധിച്ചു.
Post a Comment
0 Comments