കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായെ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അഞ്ച് റണ്‍സ് മാത്രമെടുത്ത് പുറത്തായതിന് പിന്നാലെ അനുഷ്‌ക ശര്‍മ്മക്ക് സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസം. വിവാഹ ശേഷം ആദ്യമായി ക്രീസിലെത്തിയ കോഹ്ലി ദയനീയമായി പുറത്താകുമ്‌ബോള്‍ സാക്ഷിയായി അനുഷ്‌കയും സ്റ്റേഡിയത്തിലുണ്ടായിരുന്നു. അനുഷ്‌കയുടെ സാന്നിദ്ധ്യമാണ് കോഹ്ലിയെ പുറത്താക്കിയതെന്ന വാദവുമായാണ് ചിലര്‍ രംഗത്തെത്തിയത്. ഇത് രണ്ടാം തവണയാണ് അനുഷ്‌ക ഇത്തരത്തിലൊരു ആക്രമണം നേരിടുന്നത്.
മുരളി വിജയും ശിഖര്‍ ധവാനും അപ്രതീക്ഷിതമായി പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കോഹ്ലിയെ മോണി മോര്‍ക്കലാണ് ബൗണ്‍സറിലൂടെ ഡി കോക്കിെന്റ കയ്യിലെത്തിച്ചത്.
ക്രിക്കറ്റ് താരങ്ങളായ ഭര്‍ത്താക്കന്മാരെ പ്രോത്സാഹിപ്പിക്കാനായി ഭാര്യമാരും കേപ്ടൗണിലെത്തിയിട്ടുണ്ട്. ശിഖര്‍ ധവാന്റെ ഭാര്യ ആഷ, രോഹിത് ശര്‍മ്മയുടെ ഭാര്യ റിതികയും ഇവര്‍ക്കൊപ്പമുണ്ട്. അനുശ്ക ശര്‍മ്മയായിരുന്നു ഇവരിലെ താരം. ഇവരുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ കോഹ്ലി പുറത്തായതോടെ ആരാധകര്‍ ഇവര്‍ക്കെതിരായി. ഇന്ത്യന്‍ ടീമിന്റെ ആസ്‌ട്രേലിയന്‍ പര്യടനത്തിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങളും കാണാന്‍ നേരത്തേ അനുഷ്‌കയെത്തിയിരുന്നു.
Post a Comment
0 Comments