തൃശൂര്‍ :(www.evisionnews.co) മകനെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ബിനോയ്ക്കെതിരെ പരാതി നല്‍കിയ ആള്‍ ഇന്ത്യയില്‍ വന്ന് ബുദ്ധിമുട്ടേണ്ടെന്ന് കോടിയേരി പറഞ്ഞു.ബിനോയ് ദുബൈയിലുണ്ട്. നിയമനടപടികള്‍ അവിടെ സ്വീകരിക്കാവുന്നതാണ്. പണിടപാട് സംബന്ധിച്ച് പ്രശ്നങ്ങളൊന്നും തനിക്ക് മുന്നിലില്ലെന്നും കോടിയേരി പറഞ്ഞു. പ്രശ്നങ്ങളുണ്ടെങ്കില്‍ ഗള്‍ഫിലെ നിയമം അനുസരിച്ച് തീര്‍ക്കണമെന്നും കോടിയേരി പറഞ്ഞു.
നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെങ്കില്‍ ബിനോയ് നടപടിക്ക് വിധേയനാകട്ടെ. സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞതിനപ്പുറം ഒന്നും വിശദീകരിക്കാനില്ലെന്നും കോടിയേരി അറിയിച്ചു. താനുമായി ഒരു ബന്ധവുമില്ല. മകന്റെ ഇടപാട് സംബന്ധിച്ച് ഒരു അറബിയും തന്നെ വന്ന് കണ്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.
ഏതെങ്കിലും മാധ്യമ വാര്‍ത്തയില്‍ തകരുന്ന പാര്‍ട്ടിയല്ല സിപിഎം. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ കാര്യങ്ങല്‍ വിശദീകരിക്കട്ടെയെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിനെ രാജ്യദ്രോഹികളാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും കോടിയേരി വ്യക്തമാക്കി.
Post a Comment
0 Comments