Type Here to Get Search Results !

Bottom Ad

കെ.എം.സി.സി ടോക്ക് ടൈം വിത്ത് ലീഡര്‍ അല്‍ബറഹ കെ.എം.സി.സി ഹാളില്‍


ദുബൈ: (www.evisionnews.co)ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന ടോക്ക് ടൈം വിത്ത് ലീഡര്‍ പ്രോഗ്രാം രാത്രി പത്തുമണിക്ക് അല്‍ബറഹ കെ.എം.സി.സി ഹാളില്‍ നടക്കും. ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ  കാസർകോട്  ജില്ലാ പ്രസിഡന്റും  മണ്ഡലം മുസ്ലിം ലീഗ്‌ മുൻ ജന.സെക്രട്ടറിയുമായ എ എ ജലീൽ  മുഖ്യാഥിതിയായിരിക്കും.
മഹാത്മാ കോളേജ് വൈസ് പ്രിൻസിപ്പാൽ ലത്തീഫ് മാസ്റ്റർ ഉളുവാർ , കുമ്പള അക്കാദമി എം ഡി  ഖലീൽ മാസ്റ്റർ, കെ.എം.സി.സി മണ്ഡലം- ജില്ലാ- സംസ്ഥാന- കേന്ദ്ര നേതാക്കള്‍ സംബന്ധിക്കും.മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ട്രഷര്‍ ഫൈസല്‍ പട്ടേല്‍ എന്നിവർ  അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad