Type Here to Get Search Results !

Bottom Ad

കേരള കോണ്‍ഗ്രസ് ഒരു മുന്നണിയിലേക്കുമില്ല: കെ.എം. മാണി


പാലാ : (www.evisionnews.co) മുന്നണി പ്രവേശനത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും യുഡിഎഫില്‍ ചേരാനില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി. പാര്‍ട്ടിക്ക് ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതില്‍ മാറ്റമില്ല. യുഡിഎഫിലേക്കു വരാന്‍ ആരുമായും കൂടിയാലോചന നടത്തിയിട്ടില്ല. മുന്നണി മാറ്റത്തിനു ദാഹവും മോഹവുമായി നടക്കുകയല്ലെന്നും മാണി പറഞ്ഞു. അതേസമയം, പാര്‍ട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരോടു സഹകരിക്കും. കേരള കോണ്‍ഗ്രസ് ഒരു മുന്നണിയിലേക്കും തല്‍ക്കാലമില്ല. അത്തരം ആലോചനകള്‍ക്കു സമയമായിട്ടില്ലെന്നും മാണി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് വെന്റിലേറ്ററിലാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്കും മാണി മറുപടി നല്‍കി. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. കാനം രാജേന്ദ്രന്‍ സിപിഐയുടെ ശോഭ കെടുത്തുന്നു. നിരവധി മഹാരഥന്മാര്‍ നയിച്ച പാര്‍ട്ടിയാണ് സിപിഐ. സിപിഐയുടെ സ്ഥാനം പോകുമെന്ന പേടികൊണ്ടാണ് കാനം രാജേന്ദ്രന്‍ കേരള കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്. യുഡിഎഫിന്റെ ക്ഷണത്തിനു നന്ദി. ശവക്കുഴിയിലായ പാര്‍ട്ടി വെന്റിലേറ്ററിലായവരെ പരിഹസിക്കേണ്ട. ഒറ്റക്കുനിന്നാല്‍ സിപിഐ ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്നും മാണി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad