കൊച്ചി: (www.evisionnews.co) ചോറ്റാനിക്കരയില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ അമ്മയും കാമുകന്മാരും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി രഞ്ജിത്തിന് വധശിക്ഷ. കുട്ടിയുടെ അമ്മ റാണിക്കും സുഹൃത്തും ബേസിലിനും ഇരട്ടജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നുപേര്‍ക്കും പിഴശിക്ഷയും ഉണ്ട്.
പ്രതികളെ മൂന്ന് പേരെയും ഇന്ന് കോടതിയിലെത്തിച്ചിരുന്നു. പരാമവധി ശിക്ഷയാണ് എല്ലാ പ്രതികള്‍ക്കും നല്‍കിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്‌സോ നിയമപ്രകാരവും ഇവര്‍ക്കെതിരെ കുറ്റങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്ന സമയത്ത് ഒന്നാം പ്രതി ജയിലില്‍ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് കേസില്‍ വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകായിയരുന്നു.
2013 ഒക്ടോബര്‍ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം. അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണ് നാല് വയസുകാരിയായ കുട്ടിയെ കൊലപ്പെടുത്തിയത്. രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് റാണി ചോറ്റാനിക്കര പോലീസിലെത്തിയിരുന്നു. ഇവരുടെ മൊഴികളില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കാര്യം പുറത്തുവന്നത്.
Post a Comment
0 Comments