കാസര്‍കോട്: ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ സമുന്നതനായ നേതാവുമായ സി.എം ഉസ്താദിന്റെ ഘാതകരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും, അന്വേഷണം പ്രഹസനമാക്കി വിശ്വാസികളുടെ ക്ഷമ പരീക്ഷിക്കരുതെന്നും കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ കാസര്‍കോട് ജില്ലാ രൂപീകരണ യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
ഖാസി വധത്തിന്റെ ദുരൂഹത പുറത്ത്കൊണ്ട് വരാന്‍ നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും കൗണ്‍സില്‍ പൂര്‍ണ്ണ പിന്തുണ നല്‍കും. ഹജ്ജ് സബ്സിഡി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ഖേദകരം. ഹജ്ജ് വിഷയത്തില്‍ ആഗോള തലത്തില്‍ ടെന്‍ണ്ടര്‍ വിളിച്ച് വിമാനക്കൂലി ഏകീകരിക്കണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സിറ്റി ടവറില്‍ നടന്ന കേരള മുസ്ലിം ജമാഅത്ത് കൗണ്സില്‍ യോഗത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എ.എം ഹാരിസ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ കണ്‍വീനര്‍ കലാപ്രേമി ബഷീര്‍ ബാബു ഉത്ഘാടനം ചെയ്തു. അല്‍ഹാജ് ബദറുദ്ദീന്‍ മൗലവി, എം.മുഹമ്മദ് മാഹിന്‍, ഖാലിദ് പൊവ്വല്‍, റൗഫ് ബാവിക്കര, കെ.പി.എസ് വിദ്യാനഗര്‍, റഫീഖ്, അനസ് എതിര്‍ത്തോട് സംസാരിച്ചു.
ജില്ലാ അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി ഖാലിദ് പൊവ്വല്‍ (ചെയര്‍മാന്‍), അബ്ദുല്‍ ഖയ്യൂം കാഞ്ഞങ്ങാട്, അനസ് എതിര്‍ത്തോട് (വൈസ്ചെയര്‍മാന്‍മാര്‍), റൗഫ് ബാവിക്കര (കണ്‍വീനര്‍), കെ.പി.എസ് വിദ്യാനഗര്‍, റഫീഖ് (ജോയിന്‍ കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment
0 Comments